
ചേർത്തല:ചേർത്തല നഗരസഭ 33-ാം വാർഡിൽ മാടയ്ക്കൽ കവലയ്ക്ക് കിഴക്ക് പുത്തൻവെളിയിൽ പി.വി. ഉദയൻ(60) പാമ്പുകടിയേറ്റ് മരിച്ചു. കയർ തൊഴിലാളിയായ ഉദയൻ ബുധനാഴ്ച രാത്രി ഏഴരയോടെ കുടുംബവീട്ടിൽനിന്ന് സമീപത്തെ സ്വന്തം വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് പാമ്പ് കടിച്ചത്.ചേർത്തല താലൂക്ക് ആശുപത്രിയിൽനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: എൻ.ശശികല. മക്കൾ: ഉമേഷ്, കലേഷ്.