tv-r

തുറവൂർ: തീരദേശ മേഖലയിലെ നൂറ് കണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് അന്ധകാരനഴി പൊഴി മുറിക്കുന്ന ജോലികൾ തുടങ്ങി കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ ,കുത്തിയതോട്, കോടംതുരുത്ത് എന്നീ പഞ്ചായത്തുകളുടെ പരിധിയിൽ നിരവധി വീടുകളാണ് ശക്തമായ വേലിയേറ്റത്താൽ വെള്ളത്തിലായത്. ഇതു മൂലം ജനജീവിതം ദുരിതപൂർണ്ണണമായിട്ട് ദിിവസങ്ങൾ പലതു കഴിഞ്ഞു. അന്ധകാരനഴി ഷട്ടർ തുറന്നു കിടക്കുകയാണെങ്കിലും അഴിമുഖത്ത് മണ്ണ് നിറഞ്ഞു കിടക്കുന്നതിനാൽ കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നില്ല. എന്നാൽ ശക്തമായ വേലിയേറ്റത്തിൽ കടൽവെള്ളം ഇരച്ചുകയറുന്നുമുണ്ട്. ഷട്ടർ മുഴുവൻ സമയം തുറന്നിട്ടതിനെതിരെ കഴിഞ്ഞ ദിവസം വെട്ടയ്ക്കൽ ജനകീയ കൂട്ടായ്മ പ്രവർത്തകർ റോഡിൽ പ്രതിക്ഷേധ സമരവും നടത്തിയിരുന്നു. അഴിമുഖത്ത് അടിയുന്ന മണ്ണ് വാരാൻ ആർക്കും നിലവിൽ അനുമതിയില്ലാത്തതിനാൽ എക്കൽ രൂപപ്പെട്ടു. വീടുകൾ വെള്ളത്തിലായതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിന്റെ അഭ്യർത്ഥനയെത്തുടർന്ന് ജില്ലാ ഭരണകൂടം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച്‌ പൊഴിമുറിക്കുന്ന നടപടികൾ ആരംഭിച്ചത്.