പൂച്ചാക്കൽ: അരൂക്കുറ്റി നദ്‌വത്ത് നഗർ സ്കൂളിന് സമീപം ഇന്നലെ വൈകിട്ട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിപ്പുറം പത്താം വാർഡ് തിരുനല്ലൂർ കളത്തിൽ വീട്ടിൽ അശോകന്റെ മകൻ അരുൺകുമാർ (27) ആണ് മരിച്ചത്. എറണാകുളത്ത് ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾ ചെയ്യുന്ന അരുൺ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരവേയാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: തങ്കമണി. സഹോദരൻ: അഭിനേഷ്. അരുണിന്റെ ബൈക്കിലിടിച്ച ബൈക്കിൽ വന്ന അരൂക്കുറ്റി പത്താം വാർഡ് കോക്കാട്ട് വീട്ടിൽ തിലകന്റെ മകൻ ദീപക്കും മാതൃസഹോദരിയും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.