ambala
എ .ബി. വാജ്പേയി യുടെ ജന്മവാർഷിക ദിനമായ ഡിസംബർ 25ന് സദ്ഭരണ ദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കർഷക സദസ് ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഡി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: മുൻപ്രധാനമന്ത്രി അന്തരി​ച്ച എ.ബി. വാജ്പേയിയുടെ ജന്മവാർഷിക ദിനമായ ഡിസംബർ 25ന് സദ്ഭരണ ദിനാചരണത്തിന്റെ ഭാഗമായി കർഷക സദസ്സ് നടത്തി. ബി.ജെ.പി അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളാത്തുരുത്തിയിൽ നടന്ന സമ്മേളനം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഡി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കാർഷിക വ്യവസ്ഥയ്ക്ക് പുത്തനുണർവ് നൽകിയത് വാജ്പേയി സർക്കാർ ആയിരുന്നു. അത് മോദി സർക്കാർ തുടരുകയാണ്. കർഷക സമരത്തിന് പിന്നിൽ ചൈനീസ് ലോബിയും അവസരം നഷ്ടപ്പെട്ട ദല്ലാളന്മാരും ആണെന്നും പ്രസന്നകുമാർ പറഞ്ഞു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എസ്. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ കെ. അനിൽകുമാർ ,വി. ബാബുരാജ്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി, മണ്ഡലം ഭാരവാഹികളായ ആർ. കണ്ണൻ, സന്ധ്യാ സുരേഷ്, എം. ഡി. സിബിലാൽ, യു .കെ. സോമൻ, മധു ചാലുങ്കൽ, എം. ഹർമ്മ്യലിൽ തുടങ്ങിയവർ സംസാരിച്ചു.