ആലപ്പുഴ: കലാകാരൻമാരുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിരന്തരമായ ദ്രോഹ നടപടികൾക്കെതിരെ സവാക് ജില്ലാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമവും ധർണയും നടത്തുന്നു. 29 ന് രാവിലെ 10 ന് നഗരചത്വരത്തിൽ നിന്ന് ആരംഭിക്കുന്ന ജാഥ ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ എത്തിച്ചേരും. സംഗമം സംഗീത സംവിധായൻ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്യും.