ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി വട്ടയാൽ വാർഡിൽ നിന്നുള്ള കൗൺസിലറും മുൻ നഗരസഭാ ചെയർമാനുമായ ഇല്ലിക്കൽ കുഞ്ഞമോനെയും ഡെപ്യൂട്ടി ലീഡറായി സീവ്യൂ വാർഡ് കൗൺസിലർ റീഗോ രാജുവിനെയും തിരഞ്ഞെടുത്തു.

നഗരസഭ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ മന്നത്ത് വാർഡിൽ നിന്നുള്ള കൗൺസിലർ സുമ സ്‌കന്ദൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. പാർലമെന്ററി പാർട്ടി സെക്രട്ടറിയായി കൊച്ചു ത്രേസ്യയെയും ചീഫ് വിപ്പായി സജേഷ് ചാക്കുപറമ്പിലിനെയും ട്രഷററായി ശ്രീരേഖയെയും തിരഞ്ഞെടുത്തു. ഡി.സി.സി പ്രസിഡന്റ് എം. ലിജു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എ.എ.ഷുക്കൂർ, തോമസ് ജോസഫ്, ജി. സഞ്ജീവ് ഭട്ട്, സി.വി.മനോജ് കുമാർ, സിറിയക് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.