മുതുകുളം: ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത്‌ സുനാമിദുരന്തത്തിന്റെ 16-ാം വാർഷികം ആചരിച്ചു. പെരുമ്പള്ളി സുനാമി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. എൻ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബു ഉദ്ഘാടനം ചെയ്തു. ടി.പി. അനിൽ കുമാർ, എൻ.മൻസൂർ, ബിനു പൊന്നൻ, അനീസിയ ലാൽ, എൽ. അമ്പിളി തുടങ്ങിയവർ സംസാരിച്ചു.