ചാരുംമൂട്: കെ.എസ്.എസ്.പി.യു ഭരണിക്കാവ് ബ്ലോക്ക്‌ സെക്രട്ടറിയും ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന കെ. നാരായണക്കുറുപ്പിന്റെ അഞ്ചാം ചരമവാർഷികം ഭരണിക്കാവ് ബ്ലോക്ക്‌, പാലമേൽ വടക്ക് യൂണിറ്റ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പുഷ്പാർച്ചന, അനുസ്മരണം എന്നിവയോടെ ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ആർ. പത്മാധരൻ നായർ ഉദ്ഘാടനം ചെയ്തു. പാലമേൽ യൂണിറ്റ് പ്രസിഡന്റ്‌ പി. കരുണാകരൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറിമാരായ കെ. മോഹനൻ, വി. രാധാകൃഷ്ണപിള്ള, കെ. രവീന്ദ്രൻ, ജി. ജനാർദ്ദനനാചാരി, പ്രമോദ് നാരായണൻ എന്നിവർ സംസാരിച്ചു.