പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 1434 -ാം നമ്പർ തിരുനല്ലൂർ വിശാഖപുരം ശാഖയിലെ വിശേഷാൽ പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു. ദിനദേവൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് മോഹൻദാസ് തുണ്ടുചിറ, വൈസ് പ്രസിഡന്റ് എം.ഹരി പരിശേരി, സെക്രട്ടറി ആർ.ബിജു പാട്ടച്ചിറ എന്നിവർ സംസാരിച്ചു.