മാവേലിക്കര: നടൻ പ്രൊഫ.ആർ.നരേന്ദ്രപ്രസാദിന്റെ ജന്മവാർഷികം നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്നു. നരേന്ദ്ര പ്രസാദിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പഠന കേന്ദ്രം ചെയർമാൻ ഫ്രാൻസിസ് ടി.മാവേലിക്കര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.റൂബിരാജ് കാമ്പിശേരിൽ അദ്ധ്യക്ഷനായി. എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ബിനു തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി.