 
മാവേലിക്കര: കുറത്തികാട് വരേണിക്കൽ അംബേദ്കർ കോളനിയിൽ മുളകോടിത്തറ ലക്ഷ്മിക്കുട്ടിയുടെ വീട് ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചു. വീട്ടിൽ ആരുമില്ലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. അയൽവാസികൾ സിലിണ്ടർ സമീപത്തെ റബർ തോട്ടത്തിലേക്ക് മാറ്റി. മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന സിലണ്ടറിന്റെ ചോർച്ച പരിഹരിച്ചു. വീടിന്റെ ആസ്ബറ്റോസ് മേൽക്കൂര ഭാഗം പൂർണമായി ചിതറിത്തെറിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന രേഖകളും പണവും കത്തി നശിച്ചു. 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.