മുതുകുളം: കോൺഗ്രസ് ആറാട്ടുപുഴ സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തറയിൽക്കടവിൽ സുനാമി സ്മൃതി മണ്ഡപം ഒരുക്കി പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി. കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.എസ്.സജീവൻ അദ്ധ്യക്ഷത വഹിച്ചു . കെ.പി.സി.സി നിർവാഹ സമിതി അംഗം എ.കെ. രാജൻ, ജില്ലാപഞ്ചായത് അംഗം ജോൺ തോമസ്, ഡി.സി.സി ഭാരവാഹികളായ അഡ്വ. വി. ഷുക്കൂർ, മുഞ്ഞിനാട് രാമചന്ദ്രൻ, കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എസ്. വിനോദ്കുമാർ, ഡി.സി.സി അംഗങ്ങളായ കെ. രാജീവൻ, രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. അജിത, വി. രാജേഷ് കുട്ടൻ വിജയധരൻ തുടങ്ങിയവർ സംസാരിച്ചു.