മാവേലിക്കര: മഹാത്മാഗാന്ധിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മാവേലിക്കര പീസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ഗാന്ധി പ്രതിമയും സബർമതിയിലെ മണ്ണും പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി ലോകനാഥ് ബഹ്‌റയ്ക്ക് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.ബിജു ജോസഫ് കൈമാറി. ചെറുതും വലുതുമായ രണ്ടായിരത്തിലധികം ഗാന്ധി പ്രതിമയും സബർമതിയിലെ മണ്ണും പദ്ധതി ബിജുവിന്റെ നേതൃത്വത്തിൽ പീസ് ഫൗണ്ടേഷൻ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചു.