
അമ്പലപ്പുഴ: ക്രിസ്മസ് അവധിക്ക് വീട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനാറാം വാർഡ് മന്ത്രമൂർത്തി പുരയിടത്തിൽ പരേതനായ ഗോപിയുടെ മകൻ സുരേഷ് (50) ആണ് മരിച്ചത്. ഇടപ്പള്ളി സെക്ഷനിലെ ഉദ്യോഗസ്ഥനാൻക. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. സഹപ്രവർത്തകർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അമ്മ: തങ്കമ്മ. ഭാര്യ: ശ്രീരേഖ, മകൻ: ശ്രീഹരി.സഹോദരങ്ങൾ: ജ്യോതി,രാജീവൻ,മനോജ്.