മാവേലിക്കര: ബി.ജെ.പി ചെട്ടികുളങ്ങര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാജ്പേയി ജന്മദിന സ്മൃതി നടത്തി. വൈസ് പ്രസിഡന്റ് വിശ്വനാഥൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വിപിൻ കുമാർ, ജില്ലാ കമ്മിറ്റി അംഗം വിനോദിനി, യുവമോർച്ച മണ്ഡലം സെക്രട്ടറി കണ്ണൻ, കർഷക മോർച്ച മേഖല പ്രസിഡന്റ് വിജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ ശ്രീകല, ശ്രീകുമാർ, മഞ്ജു അനിൽ, അമൃത ചിമ്മു, ലത എസ്.ശേഖർ, അരുൺകുമാർ, ഒ.ബി.സി മോർച്ച മേഖല പ്രസിഡന്റ് എ. സുനിൽ, സഞ്ജീവ് ഗോപാലകൃഷ്ണൻ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.