ചേർത്തല:ചേർത്തല നഗരസഭയിൽ സി.പി.എം ചേർത്തല ഏരിയ കമ്മിറ്റി അംഗവും നഗരസഭ എട്ടാംവാർഡിൽ നിന്നുള്ള പ്രതിനിധിയുമായ ഷേർളി ഭാർഗവൻ ചെയർപേഴ്സണാകും.
സി.പി.എം ചേർത്തല ഏരിയ കമ്മിറ്റിയുടെ നിർദ്ദേശം ജില്ലാകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. നഗരസഭയിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സി.പി.ഐയും അവകാശവാദം ഉന്നയിച്ചയ സാഹചര്യത്തിലാണ് ചർച്ചകൾ നീണ്ടത്. അദ്ധ്യക്ഷസ്ഥാനം പങ്കിടണമെന്ന ആവശ്യം സി.പി.ഐ ഉന്നയിച്ചതായാണ് വിവരം. 28നാണ് ചെയർപേഴ്‌സൺ,വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ്. എൽ.ഡി.എഫ് ചർച്ചകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ഞായറാഴ്ച രാവിലെ വിളിച്ചിരുന്ന എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിയോഗം വൈകിട്ടത്തേക്കു മാറ്റി. 35അംഗ കൗൺസിലിൽ 21 പേരുടെ പിന്തുണയാണ് എൽ.ഡി.എഫിനുള്ളത്. സി.പി.എം- 13,സി.പി.ഐ- 5 എന്നിങ്ങനെയാണ് അംഗബലം. കോൺഗ്രസ് എസ്, കേരള കോൺഗ്രസ് എം കക്ഷികൾക്ക് ഒരോ സീറ്റുണ്ട്. ഇവർക്കൊപ്പം ഒരു സ്വതന്ത്റ അംഗത്തിന്റെ പിന്തുണയും എൽ.ഡി.എഫിനാണ്.
ഷേർളി ഭാർഗവൻ ചെയർപേഴ്‌സണാകുന്നതോടെ സി.പി.ഐയിലെ ടി.എസ്.അജയകുമാർ വൈസ് ചെയർമാനാകാനാണ് സാദ്ധ്യത.മുൻ കൗൺസിലർ കൂടിയായ അജയകുമാർ ഇത്തവണ 14-ാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.