photo
വാരനാട് ദേവീ ക്ഷേത്രത്തിലെ മുഖമണ്ഡപത്തിൽ എഴുതിയ വലിയകളം

ചേർത്തല:വാരനാട് ദേവീക്ഷേത്രത്തിലെ വലിയകളവും പൂജയും വലിയ കുരുതിയും തൊഴാൻ ഭക്തരുടെ തിരക്ക്. കൊവിഡ് മാനദണ്ഡങ്ങൾക്കു വിധേയമായാണ് ചടങ്ങുകൾ നടത്തിയത്.

ശ്രീകോവിലിന് മുൻവശത്തെ മുഖമണ്ഡപം നിറഞ്ഞു നിൽക്കുന്ന വലിയകളം വർഷത്തിൽ ഒരിക്കൽ മാത്രമാണ് എഴുതുന്നത്. ദാരുകവധത്തിനു ശേഷം ഉഗ്രരൂപിണിയായി നിൽക്കുന്ന വാരനാട്ടമ്മയുടെ രൂപമാണ് വലിയകളത്തിൽ വരച്ചത്.അരി, മഞ്ഞൾ, ഉമിക്കരി, ചുണ്ണാമ്പ്, വാകയില തുടങ്ങിയവയുടെ പൊടികൊണ്ടാണ് കളം വരച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെ വലിയകളത്തിലേക്ക് ദേവിയെ എതിരേ​റ്റു. ഉച്ചപ്പൂജയ്ക്കുശേഷം വലിയകളം പൂജയും കളംപാട്ടും നടത്തി. രാത്രി 12 ന് വടക്കുപുറത്ത് വലിയ ഗുരുതിയും കൊടുംകാളിക്കൽ കുരുതിയും നടത്തി.
ക്ഷേത്രം തന്ത്റി കടിയക്കോൽ വാസദേവൻ നമ്പൂതിരി,മേൽശാന്തി ശ്രീകൃഷ്ണരു മനോജ് എന്നിവർ പൂജാദികർമ്മങ്ങൾ നടത്തി. ദേവസ്വം പ്രസിഡന്റ് കെ.എൻ.ഉദയവർമ്മ,സെക്രട്ടറി പി.അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ എം.ആർ.വേണുഗോപാൽ, വെള്ളിയാകുളം പരമേശ്വരൻ,ട്രഷറർ പി.എൻ.നടരാജൻ, എൻ.വേണഗോപാൽ, ടി.സജീവ്‌ലാൽ, പി.അനിയപ്പൻ,ജി.കെ.മധുകുമാർ എന്നിവർ നേതൃത്വം നൽകി.ജനുവരി രണ്ട് വരെ സൂര്യോദയത്തിന് ശേഷം നട തുറക്കുകയും അസ്തമനത്തോടെ അടയ്ക്കുകയും ചെയ്യും.