ആലപ്പുഴ: ആര്യാട് പഞ്ചായത്ത് ഒമ്പതാം വാർഡ് ഉലകംതറയിൽ വീട്ടിൽ എം.പ്രകാശന്റെ വളർത്തുനായയെ മോഷ്ടിച്ചെന്നു പരാതി. 21ന് രാത്രിയിൽ ആണ് സംഭവം. 4 മാസം പ്രായം ഉള്ള ലാബ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ കൂട് തുറന്നാണ് മോഷ്ടാക്കൾ അപഹരിച്ചത്. കഴിഞ്ഞ 15ന് പ്രകാശന്റെ മകന്റെ വിവാഹത്തിന് എത്തിയ ആരോ നായയുടെ കൂട്ടിൽ സൂക്ഷിച്ചിരുന്ന താക്കോൽ മോഷ്ടിച്ചിരുന്നു. തുടർന്ന് 21ന് എത്തി നായയെ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.