ചേർത്തല: താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ 88-ാമത് ശിവഗിരി തീർത്ഥാടന കൊടിക്കയർ പ്രയാണം ചൊവ്വാഴ്ച കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ നിന്നു രാവിലെ 8ന് പുറപ്പെടും.
29ന് രാവിലെ 7.30 നടക്കുന്ന സമ്മേളനം മന്ത്റി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും.ചെയർമാനും പദയാത്ര ക്യാപ്ടനുമായ വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തും.ക്ഷേത്രം പ്രസിഡന്റ് സി.കെ.ഷാജിമോഹൻ, സി.ആർ.ജയപ്രകാശ്, കളവംകോടം,പി.എം.പുഷ്‌കരൻ പുത്തൻകാവ്, കെ.ആർ.രാജു കുത്തിയതോട് എന്നിവർ സംസാരിക്കും.
സമ്മേളനത്തിന് ശേഷം ശിവഗിരിമഠം സച്ചിതാനന്ദ സ്വാമിയിൽ നിന്നു കൊടിക്കയർ വിജയഘോഷ് ചാരങ്കാട്ട് ഏറ്റുവാങ്ങും. കൊടിക്കയർ വൈകിട്ടോടെ ശിവഗിരിയിലെത്തിക്കും.30ന് രാവിലെ 7നാണ് കൊടിയേറ്റ്.കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇത്തവണ പദയാത്ര ഉപേക്ഷിച്ചതായി വിജയഘോഷ് അറിയിച്ചു.