 
മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിൽ രണ്ട് ദിവസം നീളുന്ന വിവാഹ പൂർവ്വ കൗൺസിലിംഗ് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര അദ്ധ്യക്ഷനായി. പ്രമുഖ വ്യവസായിയും ട്രാവൻകൂർ റീജൻസി ഉടമയുമായ മണിയെ ചടങ്ങിൽ ആദരിച്ചു. രാജൻ ഡ്രീംസ്, വിനു ധർമ്മരാജൻ, സുരേഷ് പളളിക്കൽ, അജി പേരാത്തേരിൽ, ഡി.ശ്രീജിത്, രാജീവ് തെക്കേക്കര, സുനി ബിജു, സുജാത എന്നിവർ സംസാരിച്ചു.