അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തദ്ദേശ സ്ഥാപന ഭാരവാഹികളെ സംബന്ധിച്ച് അന്തിമ തീരുമാനമായി. അമ്പലപ്പുഴ ബ്ലോക്കിൽ വാടയ്ക്കൽ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷീബാ രാഗേഷ് പ്രസിഡന്റാകും. വൈസ് പ്രസിഡന്റായി ബിബി വിദ്യാനന്ദനെയും തീരുമാനിച്ചു.പുന്നപ്ര വടക്ക് പഞ്ചായത്തിൽ പ്രസിഡന്റായി സജിതാ സതീശനെയും വൈസ് പ്രസിഡന്റായി എ.പി.സരിതയേയും തീരുമാനിച്ചു.
പുന്നപ്ര തെക്ക് പഞ്ചായത്തിൽ പി.ജി. സൈറസ് പ്രസിഡന്റാകും. മുൻ പ്രസിഡന്റ് സുധർമ ഭുവന ചന്ദ്രനെ വൈസ് പ്രസിഡന്റായും തീരുമാനിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ എസ്.ഹാരിസ് പ്രസിഡന്റും, പി.എം. ദീപ വൈസ് പ്രസിഡന്റുമാകും. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ശോഭാ ബാലനാകും പ്രസിഡന്റ്.പി.രമേശൻ വൈസ് പ്രസിഡന്റാകും. പുറക്കാട് പഞ്ചായത്തിൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.എസ്.സുദർശനനെ പ്രസിഡന്റായും ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വി.എസ്.മായാദേവിയെ വൈസ് പ്രസിഡന്റായും തീരുമാനിച്ചു.