 
ചേർത്തല: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റായിരുന്ന അന്തരിച്ച പ്രൊ.കെ.ആർ. രാഘവക്കുറുപ്പിന്റെ വീട് കേന്ദ്രമന്ത്റി വി. മുരളീധരൻ സന്ദർശിച്ചു.
ചേർത്തല നഗരസഭ 11-ാം വാർഡിൽ ശ്രീകാർത്തികയിൽ രാവിലെ എട്ടരയോടെയെത്തിയ മന്ത്റി ബന്ധുക്കളെ അനുശോചനമറിയിച്ചു. അനന്തിരവൻ കെ.എൻ.ദേവദാസിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം അമേരിക്കയിലുള്ള മകൻ ഡോ.ലക്ഷ്മീനാരായണനോട് വീഡിയോകാളിലൂടെ സംസാരിച്ചു. കേരള രാഷ്ട്രീയത്തിൽ ബി.ജെ.പി നിർണായക ശക്തിയാകുന്നതിന് മുന്നേ എതിർപ്പുകളെ നേരിട്ടുകൊണ്ട് സംഘടനയ്ക്ക് അടിത്തറയിടാൻ പ്രയത്നിച്ച നേതാക്കളിലൊരാളായിരുന്നു പ്രൊഫ.കെ.ആർ. രാഘവക്കുറുപ്പെന്ന് വി. മുരളീധരൻ പറഞ്ഞു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, ദേശീയസമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ,നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ, ജില്ലാ സെക്രട്ടറി ടി.സജീവ്‌ലാൽ,സാനു സുധീന്ദ്രൻ,ആശാമുകേഷ്,അരുൺ കെ. പണിക്കർ, അഡ്വ.കെ.പ്രേംകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.