ആലപ്പുഴ: ഹയർസെക്കൻഡറി സ്കൂളുകളിൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള തസ്തികകൾ അനുവദിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആൾകേരള എയ്ഡഡ് നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് മാത്യു, ജില്ലാ പ്രസിഡന്റ് കെ.ഓമനക്കുട്ടൻ, സെക്രട്ടറി എൻ.ഹരീഷ്, എ.സഫർ, രാഗേഷ് തമ്പി, വിജയകുമാർ, മായ, അനിതകുമാരി എന്നിവർ സംസാരിച്ചു.