 
അമ്പലപ്പുഴ: കൃഷിയില്ലാതെ കിടന്ന അഞ്ചേക്കർ ഭൂമിയിൽ നെൽകൃഷിയാരംഭിച്ച് സർവീസ് സഹകരണ ബാങ്ക്. അമ്പലപ്പുഴ സർവീസ് സഹകരണ ബാങ്കാണ് അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് കൊപ്പാറക്കടവിന് സമീപത്തെ 240 ഏക്കറുള്ള കാട്ടുകോണം പട്ടത്താനം പാടശേഖരത്ത് അഞ്ചേക്കറിൽ കൃഷിയിറക്കിയത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്താണ് സർവീസ് സഹകരണ ബാങ്ക് പാടശേഖരത്ത് കൃഷിയാരംഭിച്ചത്. മന്ത്രി ജി.സുധാകരൻ വിതയെറിഞ്ഞ് കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.