ആലപ്പുഴ : കോൺഗ്രസ് നൂറ്റി മുപ്പത്തിയാറാം ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9മണിക്ക് ഡി.സി.സി ഓഫിസിൽ പതാക ഉയർത്തും. വൈകിട്ട് 4ന് കോൺഗ്രസ് ജന്മദിന സമ്മേളനവും ആലപ്പുഴയിൽ നൂറ്റി മുപ്പത്തിയാറ് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ത്രിവർണ റാലിയും നടക്കും. ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും ജന്മദിനത്തോടനുബന്ധിച്ച് പതാക ഉയർത്തലും ജന്മദിനവും ആഘോഷിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു.