ആലപ്പുഴ: ബാറുകൾക്ക് അനുകൂലമായി സർക്കാർ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃഭാരവാഹികൾ ഇന്ന് രാവിലെ 11ന് കളക്ട്രേറ്റ് പടിക്കൽ നില്പു ധർണ നടത്തുമെന്ന് സംഘാടക സമിതി കൺവീനർ ഹക്കിം മുഹമ്മദ് രാജ അറിയിച്ചു. ധർണ ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്യും. കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മാടമന അദ്ധ്യക്ഷത വഹിക്കും.