ആലപ്പുഴ: നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൗഹൃദയുടെ സജീവ പ്രവർത്തകരായ മുനിസിപ്പൽ കൗൺസിലർമാരെ വിശേഷാൽ പൊതുയോഗത്തിൽ അനുമോദിച്ചു. സൗഹൃദ രക്ഷാധികാരി ഫാ. സേവ്യർ കുടിയാംശേരി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദുടീച്ചർ, ബി.നസീർ, ഡി.പി.മധു, നസീർ പുന്നയ്ക്കൽ എന്നിവരെ അനുമോദി​ച്ചു. പൗരസമിതി കൺവീനർ ബെന്നി ആന്റണി,ഡോ.കോശി എന്നിവർ സംസാരിച്ചു. സംഘാടക സമിതി സെക്രട്ടറി ആർ. പ്രദീപ് സ്വാഗതവും അസി. സെക്രട്ടറി സജി റസാഖ് നന്ദിയും പറഞ്ഞു.