തുറവൂർ: തുറവൂർ എ.എ.ടി.ടി.ഡിയുടെ അധീനതയിലുള്ള തിരുമല അർത്തിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ടു ദിവസം ചണ്ഡികാ ഹവനവും ദേവിക്ക് സഹസ്ര പുഷ്പാർച്ചനയും നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ ക്ഷേത്രം തന്ത്രി ബാലകൃഷ്ണ ഭട്ട്, അനിൽ എസ്. ഭട്ട് എന്നിവർ മുഖ്യകാർമ്മികരായി. മേൽശാന്തി സന്തോഷ് വാദ്ധ്യാർ, ദേവസ്വം പ്രസിഡന്റ് എച്ച്. പ്രേംകുമാർ, ജയചന്ദ്ര കമ്മത്ത്, കെ.രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.