കായംകുളം: ബി.ജെ.പി, ഒ.ബി.സി മോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമുക്ക് പുത്തേത്ത് പടീറ്റതിൽ രാധമ്മയുടെ കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നിർവ്വഹിച്ചു.
നിർമ്മാണ കമ്മിറ്റി ചെയർമാൻ പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് കെ.സോമൻ, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ,ആർ.എസ്.എസ് താലുക്ക് സംഘ് ചാലക് ഡോ. രാധാകൃഷ്ണൻ, കൃഷ്ണകുമാർ സംസ്ഥാന കൗൺസിൽ അംഗം പാറയിൽ രാധാകൃഷ്ണൻ, രാംദാസ്, നിർമ്മാണ കമ്മിറ്റി രക്ഷാധികാരി എൻ. ശിവാനന്ദൻ, വൈസ് ചെയർമാൻ പുളിയറ വേണുഗോപാൽ, ജനറൽ കൺവീനർ ആർ. രതീഷ്, ആർ.രാജേഷ്, ജെ. മുരളീധരൻ, അഡ്വ.കൃഷ്ണകുമാർ, പൊന്നൻ തമ്പി, ശിവലാൽ,സുരേഖാ ദിലീപ്, പ്രാഫ. രഘുനാഥ്, ബാബു കൈപ്പള്ളിൽ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.