മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ശാഖാ യോഗങ്ങളുടെയും വനിതാസംഘം യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ ഒന്നാമത് തീർത്ഥാടന സന്ദേശ സമ്മേളനം 31ന് നടക്കും. രാവിലെ 10ന് യൂണിയൻ ഹാളിൽ കൂടുന്ന സമ്മേളനം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്യും.
കൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡംഗവും അഡ്ഹോക് കമ്മിറ്റി അംഗവുമായ ദയകുമാർ ചെന്നിത്തല തീർത്ഥാടന പ്രഭാഷണം നടത്തും. നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, ഹരിപാലമൂട്ടിൽ എന്നിവർ മുഖ്യപ്രഭാഷം നടത്തും. വനിതാ സംഘം നേതാക്കളായ ശശികലാ രഘുനാഥ്, പുഷ്പാ ശശികുമാർ എന്നിവർ സംസാരിക്കും. സുജാത നുന്നു പ്രകാശ് നന്ദി പറയും.