മുതുകുളം:ചിങ്ങോലി ശ്രീ കാവിൽ പടിക്കൽ ദേവീക്ഷേത്രത്തിൽ ധനുമാസ കാർത്തിക പൊങ്കാല നടത്തി. തന്ത്രി വടക്കേ മൂടാമ്പാടി വാസുദേവൻ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി.ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി മനു നമ്പൂതിരി അഗ്നിപകർന്നു. ദേവസ്വം സെക്രട്ടറി കെ.വേണുഗോപാലൻ നായർ, കമ്മിറ്റി അംഗങ്ങളായ കെ.നാരായണപിള്ള, വി.ആശാകുമാർ, എൻ.രാധാകൃഷ്ണപിള്ള, ജി.പി.നന്ദകുമാർ, സി. കലാധരൻ പിള്ള, ആർ.ചന്ദ്രൻ പിള്ള, എം.ആർ.രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.