മാവേലിക്കര: പ്രധാനമന്ത്രി കിസാൻസമ്മാൻ നിധിയുടെ പുതിയ ഗഡു വിതരണ ഉദ്ഘാടനത്തിന്റെ ഭാഗമായി ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുദ്ധ ജംഗ്ഷനിൽ കർഷകരുമായി പ്രധാനമന്ത്രിയുടെ ഓൺലൈൻ സംവാദവും കർഷക സംഗമവും ക്ഷീര കർഷകരേയും നെൽകർഷകരേയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ബി.ജെ.പി ദക്ഷിണ മേഖല അദ്ധ്യക്ഷൻ കെ.സോമൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം മണിക്കുട്ടൻ വെട്ടിയാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, സെക്രട്ടറി കെ.ആർ.പ്രദീപ്, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് കുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.