ഹരിപ്പാട്: അകംകുടി ശ്രീനാരായണ ഗ്രന്ഥശാല ആൻഡ്‌ വായനശാല സുഗതകുമാരി, യു.എ ഖാദർ അനുസ്മരണം നടത്തി. അനുസ്മരണയോഗം ആർ. ആനന്ദൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിശ്വകുമാർ, ജി. സദാശിവൻ, രാജമ്മ ആനന്ദൻ, പ്രഭാകരൻ, സുധർമ, പ്രദീപ്‌, രവീന്ദ്രനാഥക്കുറുപ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ആർ. ആനന്ദന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലൈബ്രേറിയൻ സുചിത്ര നന്ദി പറഞ്ഞു.