 
അരൂർ: ദേശീയപാതയിൽ അരൂർ ക്ഷേത്രം ജംക്ഷന് സമീപം നിറുത്തിയിട്ടിരുന്ന കാറിനു പിന്നിൽ തടി ലോറി ഇടിച്ചു. ഇന്നലെ പുലർച്ചെ 4 നാണ് അപകടം. ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു കാർ. കാർ നിറുത്തി കാർ യാത്രക്കാർ പുറത്തിറങ്ങി അല്പം മാറി നിൽക്കുന്നതിനിടെ, കന്യാകുമാരിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റി പോകുകയായിരുന്ന ലോറി കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. കാർ പൂർണ്ണമായി തകർന്നു. ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.