 
ചാരുംമൂട്: നൂറനാട് മലമുകളിൽ 384-ാം നമ്പർ ശാഖയിൽ മണ്ഡലചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി വൃശ്ചികം ഒന്നുമുതൽ 41വരെ നടന്നു വന്ന ഭാഗവതപാരായണവും ചിറപ്പും സമാപിച്ചു.
സമൂഹപ്രാർത്ഥനയ്ക്ക് പന്തളം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഡോക്ടർ എ. വി ആനന്ദരാജ് ദീപം കൊളുത്തി. പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ സിനിൽ മുണ്ടപ്പള്ളി മുഖ്യ സന്ദേശം നൽകി. യൂണിയൻ നേതാക്കളായ ആദർശ്, ഉദയൻ പാറ്റൂർ, ശാഖ പ്രസിഡന്റ് ക്യാപ്റ്റൻ രാമചന്ദ്രൻ, ശാഖ സെക്രട്ടറി അനിൽ വൃന്ദാവനം, മോഹനൻ പാലത്തടത്തിൽ, അശോകൻ, തമ്പി ചൈതന്യ, വനിതാ സംഘം ഭാരവാഹികളായ കലാ വിശാഖൻ, പൊന്നമ്മ , തങ്കമ്മ വാമദേവൻ, അനിത മദനൻ, കുടുംബയൂണിറ്റ് ഭാരവാഹികൾ തുടങ്ങിയർ പങ്കെടുത്തു.