മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ 7 ,8, 16 എന്നി വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ദീപാ സുരേഷ്,ലതിക ഉദയൻ,ബിന്ദു സതീശൻ എന്നിവരെ എസ്.എൻ.ഡി.പി യോഗം വടക്കനാര്യാട് 351-ാം നമ്പർ ശാഖാ യോഗത്തിന്റെ അഭിമുഖ്യത്തിൽ അനുമോദിച്ചു.ശാഖ പ്രസിഡന്റ് കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർ എം.രാജേഷ്,ശാഖ സെക്രട്ടറി ആർ.റെജിമോൻ,വിരുശേരി ക്ഷേത്രയോഗം പ്രസിഡന്റ് എം.കെ.തമ്പാൻ,ശാഖ മുൻ പ്രസിഡന്റ് വി.സുഗുണൻ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.എസ്.നടരാജൻ,വി.കെ.അനിരുദ്ധൻ,സി.ആർ.ചന്ദ്രദാസ് എന്നിവർ പങ്കെടുത്തു.