ചേർത്തല: നഗരസഭയിൽ ഷേർളിഭാർഗവൻ ചെയർപേഴ്‌സണാകും. സി.പി.ഐയിലെ ടി.എസ്.അജയകുമാറാണ് വൈസ് ചെയർമാൻ.
എൽ.ഡി.എഫ് മാരത്തോൺ ചർച്ചകൾക്കു ശേഷമാണ് ധാരണയായത്. ജില്ലയിലെ മൂന്നു നഗരസഭകളിൽ ഏതെങ്കിലുമൊന്നിൽ കുറച്ചുകാലം ചെയർമാൻ സ്ഥാനത്തിനായി അവകാശവാദം സി.പി.ഐ ഉന്നയിച്ചതോടെയാണ് ചർച്ചകൾ നീണ്ടത്. ചേർത്തല നഗരസഭയിൽ കഴിഞ്ഞ യു.ഡി.എഫ് കാലത്ത് അഞ്ചു വർഷത്തിനിടെ മൂന്നു ചെയർമാൻമാരെ തിരഞ്ഞെടുത്തത് എൽ.ഡി.എഫ് പ്രചരണ വിഷയമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇവിടെ ചെയർമാൻ സ്ഥാനം പങ്കിടുന്നത് തിരിച്ചടിയാകുമെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. സി.പി.എം പാർലമെന്ററി പാർട്ടി കൂടി എ.എസ്.സാബുവിനെയും സി.പി.ഐ ടി.എസ്.അജയകുമാറിനെയും ലീഡറായി തിരഞ്ഞെടുത്തിരുന്നു.