tv-r

തുറവൂർ: കുത്തിയതോട് കൊറ്റംവേലി ശ്രീഭദ്രകാളി ദുർഗാദേവി ക്ഷേത്രത്തിൽ കലശോത്സവം ഭക്തിനിർഭരമായി. മഹാഗണപതി ഹോമം, കലശാഭിഷേകം, സർപ്പങ്ങൾക്ക് തളിച്ചുകൊട, മഹാഗുരുതി എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ഷൈൻ കൃഷ്ണ,മേൽശാന്തി സജീഷ് എന്നിവർ മുഖ്യകാർമ്മികരായി. ചടങ്ങുകൾക്ക് ഭാരവാഹികളായ വി.പി.ശശിധരൻ, ഉല്ലാസ് കൊറ്റം വേലി, ചന്ദ്ര ബോസ് അമ്പലപ്പാട്ട്, അശോകൻ പനച്ചിക്കൽ, ടി.കെ.സോമൻ എന്നിവർ നേതൃത്വം നൽകി.