cherra

ആലപ്പുഴ: നഗരത്തിൽ ഇരുമ്പുപാലത്തിന് സമീപം ജോയ് ആലുക്കാസ് പുരയിടത്തിലെ ചീരകൾ മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ വിളവെടുത്തു. കഞ്ഞിക്കുഴിയിലെ കർഷക കൂട്ടായ്മയായ ടീം കഞ്ഞിക്കുഴിയും ജോയ് ആലുക്കാസ് ആലപ്പുഴ യൂണിറ്റിലെ ജീവക്കാരും ചേർന്നാണ് ചീരകൃഷി നടത്തിയത്. ചീര തോട്ടത്തിൽ ക്രിസ്മസ് പുതു വത്സരാഘോഷത്തിന്റെ ഭാഗമായി നക്ഷത്ര ദീപങ്ങൾ കൊളുത്തിയപ്പോഴാണ് ജോയ് ആലുക്കാസ് പുരയിടം നക്ഷത്ര ചീര തോട്ടമായത്. കാട് പിടിച്ച് കിടന്ന 60 സെന്റ് പുരയിടത്തിലായിരുന്നു കൃഷി. കോഴി വളവും ചാണകവും മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്തത്. മികച്ച വിളവ് ലഭിച്ചു. യുവനജന കമ്മീഷൻ അംഗം അഡ്വ.ആർ.രാഹുൽ, കൃഷി ഓഫീസർ സീതാരാമൻ,

ആകാശവാണി മുൻ ന്യൂസ് എഡിറ്റർ എൽ.സി.പൊന്നുമോൻ, ജോയ് ആലുക്കാസ് റീജിയണൽ മാനേജർ ജോസഫ് കുഞ്ഞാപ്പു, ആലപ്പുഴ യൂണിറ്റ് മാനേജർ ജെറിൻ.പി.ജോൺ, പി.ആർ.ഒ ഗോപാലകൃഷ്ണൻ, ടീം കഞ്ഞിക്കുഴി കൺവീനർമാരായ ജ്യോതിസ് കഞ്ഞിക്കുഴി, അനിൽലാൽ എന്നിവർ വിളവെടുപ്പിൽ പങ്കെടുത്തു.