
അമ്പലപ്പുഴ : ഗുരുധർമ്മ പ്രചാരണ സഭ അമ്പലപ്പുഴ മണ്ഡലം കമ്മറ്റി പ്രതികാത്മകമായി നടത്തിയ 88ാമത് ശിവഗിരി തീർത്ഥാടന പദയാത്ര പുന്നപ്ര അറവുകാട് ക്ഷേത്ര യോഗം ഗുരുമന്ദിരത്തിൽ നിന്നും ആരംഭിച്ചു. അറവുകാട് ക്ഷേത്രയോഗം സെക്രട്ടറി പി.ടി.സുമിത്രൻ മണ്ഡലം സെക്രട്ടറി ജി.പീതാംബരൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പദയാത്ര അറവുകാട് കിഴക്ക് മറുതാച്ചിക്കൽ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു.തുടർന്ന് ഗുരുധർമ്മ പ്രചാരകൻ ഡി.ഭാർഗവൻ ശിവഗിരി തീർത്ഥാടനത്തിൻ്റെ അഷ്ട ലക്ഷ്യങ്ങളിൽ ഒന്നായ വ്യവസായത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി.റ്റി.മധു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജി.പീതാംബരൻ, എൻ.കെ.മുരളീധരൻ ,എസ്.വിനോദൻ, എൻ.മുരളീധരൻ, പി.വി.മോഹനൻ, ബാബു വെള്ളാപ്പള്ളി, ജി.പൊന്നപ്പൻ, വത്സലകുമാരി, ഷൈലജ സനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.