തുറവൂർ: എൽ.ഡി.എഫ് ഭരണത്തുടർച്ച നേടിയ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ നാലുകുളങ്ങര ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ ഗീതാ ഷാജി പ്രസിഡന്റാകുമെന്ന് സൂചന. ചമ്മനാട് ഡിവിഷനിൽ നിന്നും വിജയിച്ച ആർ.ജീവനെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആകെയുള്ള 14 സീറ്റിൽ 11 സീറ്റാണ് എൽ.ഡി.എഫ് നേടിയത്. യു.ഡി.എഫിന് 3 സീറ്റാണുള്ളത്. യു.ഡി.എഫിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് അരൂർ ഈസ്റ്റിൽ നിന്ന് വിജയിച്ച മേരി ദാസനും വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് എരമല്ലൂർ ഡിവിഷനിൽ നിന്നും വിജയിച്ച എൻ.കെ.രാജീവനുമാണ് മത്സരിക്കുക. 30 ന് രാവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.