
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി സർക്കാർ യു.പി സ്കൂളിനോട് ചേർന്ന് ദൂരപരിധി ലംഘിച്ച് പെട്രോൾ പമ്പിന്റെ
നിർമ്മാണം തടയാൻ അധികാരികൾ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വിദ്യാലയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൈക്കാട്ടുശ്ശേരി ജംഗ്ഷനിൽ നടത്തിയ നിൽപ്പു സമരം സമിതി ചെയർമാനും ഗ്രാമപഞ്ചായത്തംഗവുമായ വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എ ജോസ്, കെ.പി ചന്ദ്രൻ വി.എൻ.ഷൺമുഖൻ,
അജിത അനിൽകുമാർ ,സീന വി.എസ് , വിനയ പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി . രക്ഷകർത്താക്കളും ,പൂർവ്വ വിദ്യാർത്ഥികളുമടക്കം നിരവധി പേർ സമരത്തിൽ പങ്കെടുത്തു.