
പൂച്ചാക്കൽ : മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന് പട്ടിക ജാതി കുടുംബത്തെ മർദ്ദിക്കുകയും വീട് അടിച്ചു പൊളിക്കുകയും ചെയ്തതായി പരാതി. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ചാലുങ്കൽത്തറയിൽ ബിജുവും ഭാര്യ ഉദയമ്മയുമാണ് ആക്രമണത്തിനിരയായത്.
ബിജുവിന്റെ വീടിനു തൊട്ടടുത്ത ആൾത്താമസമില്ലാത്ത വീട്ടിൽ കഴിഞ്ഞ കുറെ നാളുകളായി പതിനഞ്ചോളം വരുന്ന സാമൂഹ്യ വിരുദ്ധർ രാപ്പകൽ വ്യത്യാസമില്ലാതെ ഒത്തുകൂടി മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ഉഹളമുണ്ടാക്കുകയ പതിവായിരുന്നു. ഞായറാഴ്ച രാത്രിയിൽ ഇത് ചോദ്യം ചെയ്ത ബിജുവിനെ സംഘം ഭീഷണിപ്പെടുത്തി. വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി. ഇതിൽ പ്രകോപിതരായ സംഘം അർദ്ധരാത്രിയ്ക്കു ശേഷം വീട്ടിൽ അതിക്രമിച്ചു കയറി ബിജുവിനെയും ഭാര്യയെയും മർദ്ദിക്കുകയും, താമസിച്ചിരുന്ന ഷെഡ് വീട് തകർക്കുകയും ചെയ്തു. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.പൂച്ചാക്കൽ പോലീസ് അന്വേഷണം ഊർജിതമാക്കി