മുതുകുളം: മുതുകുളം കലാവിലാസിനി വായനശാലയിൽ നടന്ന യു.എ.ഖാദർ, സുഗതകുമാരി അനുസ്മരണം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടി​വ് അംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് വർഗീസ് അദ്ധ്യക്ഷൻ ആയിരുന്നു. സാം, കുട്ടൻ പിള്ള, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.