മുതുകുളം : യു.എ.ഖാദറിന്റെ കഥകൾ, എന്ന വിഷയത്തെ ആസ്പദമാക്കി, മുതുകുളം പാർവ്വതി അമ്മ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സാഹിത്യ ചർച്ച നടത്തി. ഗ്രന്ഥശാലാങ്കണത്തിൽ നടന്ന യോഗം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മി​റ്റിയംഗം എൻ .രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. എൻ. ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ഗ്രന്ഥശാലാ സെക്രട്ടറി സുജൻ മുതുകുളം അദ്ധ്യക്ഷത വഹിച്ചു. എസ്.സന്തോഷ് കുമാർ , വാസുദേവൻ, സാം മുതുകുളം, സുനിൽ മുതുകുളം, ലത ഗീതാഞ്ജലി, ആർ. മുരളീധരൻ, അപർണ, കെ.ലീലമ്മ, ഉണ്ണി ആമച്ചാലിൽ തുടങ്ങിയവർ സംസാരിച്ചു.