അരുർ: എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച എഴുപുന്ന പഞ്ചായത്തിൽ ഏഴാം വാർഡിൽ നിന്നും വിജയിച്ച സി.പി.എമ്മിലെ ആർ.പ്രദീപ് പ്രസിഡന്റാകാൻ സാദ്ധ്യത. പഞ്ചായത്ത് പ്രഡിഡന്റ് പദവി ജനറൽ വിഭാഗത്തിനാണ്. 14-ാം വാർഡിൽ നിന്നും വിജയിച്ച ഡോ. ശ്രീലേഖ അശോകിനെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സീറ്റു നില - എൽ.ഡി.എഫ് - 10, യു.ഡി.എഫ് - 3, എൻ.ഡി.എ- 2, സ്വതന്ത്രൻ - 1. എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ഉള്ള അരൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് സ്വതന്ത്രയായി രണ്ടാം വാർഡിൽ നിന്നും വിജയിച്ച അഡ്വ.രാഖി ആന്റണി പ്രസിഡന്റാവുമെന്നാണ് സൂചന. സി.പി.എമ്മിലെ ഇ.ഇ.ഇഷാദ് വൈസ് പ്രസിഡന്റായേക്കും. സീറ്റ് നില: എൽ.ഡി.എഫ് - 12, യു.ഡി.എഫ് - 9, എൻ.ഡി.എ - 1