അരൂർ: എരമല്ലൂർ കേന്ദ്രമാക്കി രൂപീകരിച്ച പട്ടികജാതി -പട്ടിക വർഗ്ഗ കലാ- സാസ്ക്കാരിക സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം നാളെ വൈകിട്ട് 5ന് ജില്ലാ പഞ്ചായത്ത് അംഗം ദെലീമ ജോജോ നിർവ്വഹിക്കും. ആർ. പ്രദീപ് അദ്ധ്യക്ഷത വഹിക്കും.ഡോ.ആർ.എൽ.വി. രാമകൃഷ്ണൻ മുഖ്യാതിഥിയാകും. ഡോ. ഷൈജു നെല്ലായി "അതിജീവനത്തിന്റെ ഉപാധികൾ " എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. നിർമ്മിതി അവാർഡ് നേടിയ ജോർജ് വർഗീസിനെ ആദരിക്കും.