 
കായംകുളം: ഗുരുധർമ്മ പ്രചരണസഭ കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 88-ാംമത് ശിവഗിരി പദയാത്ര നടത്തി. മണ്ണേൽക്കടവ് ഗുരുമന്ദിരത്തതിൽ നിന്ന് ആരംഭിച്ച പദയാത്ര പുതുപ്പള്ളി എസ്.എൻ.ഡി.പി യോഗം 248-ാം ശാഖാഗുരുമന്ദിരത്തിൽ അവസാനിച്ചു. സഭയുടെ ജില്ലാ വൈസ് പ്രസിഡന്റ് എം.രവീന്ദ്രൻ പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ഇ.റോയ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ശ്രീനാരായണ സേവനികേതനിലെ എസ്.മോഹൻകുമാർ പഠന ക്ലാസ് നയിച്ചു. പഞ്ചായത്ത് മെമ്പർമാരായ മിനി മോഹൻബാബു,ശ്രീലത,ശാഖാപ്രസിഡന്റ് പി.വി.തങ്കപ്പൻ, മാതൃസഭ കായംകുളം മണ്ഡലം പ്രസിഡന്റ് സുജാത റോയി എന്നിവർ സംസാരിച്ചു. പദയാത്ര ക്യാപ്ടൻ എം.കെ.വിജയകുമാർ സ്വാഗതം പറഞ്ഞു