ആലപ്പുഴ: കയർ സഹകരണ സംഘങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് നൽകിവരുന്ന മൂവായിരം രൂപയുടെ പ്രതിമാസ പെൻഷൻ അമ്പലപ്പുഴ - ചേർത്തല താലൂക്കുകളിലെ കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ് തൊഴിലാളി സഹകരണ സംഘങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് കൂടി അനുവദിച്ച മന്ത്രി തോമസ് ഐസക്കിന് സംസ്ഥാന കയർ - കയറുൽപ്പന്ന നിർമ്മാണ സഹകരണ സംഘം പെൻഷനേഴ്സ് അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.