വള്ളികുന്നം: വള്ളികുന്നത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ വീട്ടമ്മമാർക്കു കടിയേറ്റു. കന്നിമേൽ പ്ലാക്കോട്ട് വീട്ടിൽ കലാദേവി (48), പുത്തൻചന്ത നിധി ഭവനത്തിൽ വസന്ത (50), എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീടിന് മുറ്റത്ത് നിന്ന ഇവരെ പേപ്പട്ടി ഓടി വന്ന് ആക്രമിക്കുകയായിരുന്നു. കൈകൾക്ക് ഗുരുതരമായി പരുക്കേറ്റ രണ്ടു പേരും ആലപ്പുഴ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സ തേടി. സമീപ. പഞ്ചായത്തായ തഴവയിൽ വളർത്തുമൃഗങ്ങളേയും സ്ത്രീകളടക്കം നാല് പേരേ ആക്രമിച്ചതിനു ശേഷമാണ് നായ വള്ളികുന്നത്ത് ആക്രമണം നടത്തിയത്. നായയെ നാട്ടുകാർ അടിച്ചു കൊന്നു.